09:57am 14 November 2026
NEWS
സ്വാതന്ത്ര്യ സമരങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച ഗ്രന്ഥശാല പ്രസ്ഥാന ത്തിന്റെ പതാക വാഹകനായിരുന്ന പി.എൻ.പണിക്കരുടെ ചരമ വാർഷികമാണ് വായനാദിനമായി ആചരിക്കുന്നത്.
21/06/2025  07:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വാതന്ത്ര്യ സമരങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച ഗ്രന്ഥശാല പ്രസ്ഥാന ത്തിന്റെ പതാക വാഹകനായിരുന്ന പി.എൻ.പണിക്കരുടെ ചരമ വാർഷികമാണ് വായനാദിനമായി ആചരിക്കുന്നത്.
HIGHLIGHTS

സമസ്തകേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജി.ഓഡിറ്റോറിയത്തിൽ നടന്ന വായന മഹോത്സവം പ്രൊ.എം.കെ.സാനു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ മേഖലയിലെ സർവ്വകലാശാലകളാണ് ഓരോ ഗ്രന്ഥശാലകളും. സ്വാതന്ത്ര്യ സമരങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച ഗ്രന്ഥശാല പ്രസ്ഥാന ത്തിന്റെ പതാക വാഹകനായിരുന്ന പി.എൻ.പണിക്കരുടെ ചരമ വാർഷികമാണ് വായനാദിനമായി ആചരിക്കുന്നത്. ഗ്രന്ഥശാലകളെ കൂടുതൽ ശക്തിപ്പെടുത്തുമ്പോൾ വായനയാണ് ലഹരി എന്ന് പഠിപ്പിക്കാൻ അത് നമ്മേ സഹായിക്കുമെന്നും പ്രൊഫ.എം.കെ.സാനു പറഞ്ഞു.സമസ്തകേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജി.ഓഡിറ്റോറിയത്തിൽ നടന്ന വായന മഹോത്സവവും പി.എൻ.പണിക്കർ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സാനുമാസ്റ്റർ. 'മലയാളത്തിന്റെ കാവലാൾ ആര് ? എന്ന വിഷയത്തിൽ സെമിനാറും നടത്തി.സമസ്തകേരള സാഹിത്യ പരിഷത്ത് പ്രസിഡണ്ട് സി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എറണാകുളം ജില്ല അസിസ്റ്റൻറ് കളക്ടർ കുമാരി പാർവതി ഗോപകുമാർ ഐ.എ.എസ് വായനാ സന്ദേശം നൽകി.  ഡോ.ടി. എസ്. ജോയി പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി, ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ, അഡ്വ. എം. കെ. ശശീന്ദ്രൻ, ശ്രീമൂലനഗരം മോഹൻ, ഖദീജ സെയ്ത് മുഹമ്മദ്, ട്രഷറർ ഡോ. അജിതൻ മേനോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img